ഹരിയാനയിലെ ഗുരുഗ്രാമിൽ ഒരാഴ്ചയോളം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തി. ദുന്ദഹേര ഗ്രാമത്തിലെ അങ്കൂരി(26) എന്ന യുവതിയുടെ ശരീരം ആണ് കണ്ടെത്തിയത്. യുവതി താമസിച്ചിരുന്ന വാടകവീട്ടിൽ കട്ടിലിന്റെ അടിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം ആണെന്നാണ് പോലീസ് നിഗമനം. മൃദദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് ഫോറൻസിക് വിദഗ്ധർ പറയുന്നത്. യുവതിയോടൊപ്പം പങ്കാളിയായ അനൂജിനാണ് താമസിച്ചിരുന്നത്. അനൂജിനായുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ഇവർ ദുന്ദാഹേരയിലെ വാടകവീട്ടിലേക്ക് താമസം മാറിയിട്ട് കുറച്ചു ദിവസം മാത്രമേ ആയിട്ടുള്ളു. ഒരാഴ്ച മുമ്പ് അനൂജ് വീട് പൂട്ടി പോയിരുന്നു എന്നും, എല്ലാദിവസവും രാവിലെ ഒമ്പത് മണിക്ക് ജോലിക്ക് പോകാറുള്ള അങ്കൂരിയെ ഒക്ടോബർ 31-നാണ് അവസാനമായി കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
















