കൊച്ചി: വ്യവസായ- നേതൃത്വ മികവ് തെളിയിച്ച വ്യക്തികള്‍ക്കുള്ള മണപ്പുറം യുണീക്ക് ടൈംസ് ബിസിനസ് എക്‌സലന്‍സി അവാര്‍ഡുകള്‍ സമ്മാനിച്ചു. എക്‌സലന്‍സ് ഇന്‍ ബിസിനസ് വിഷന്‍ ആന്‍ഡ് എക്‌സ്പാന്‍ഷന്‍ അവാര്‍ഡിന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ആലുക്കാസും എക്‌സലന്‍സ് ഇന്‍ ഫിനാന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡിന് വര്‍മ ആന്‍ഡ് വര്‍മ സീനിയര്‍ പാര്‍ട്ണര്‍ സി.എ. വിവേക് കൃഷണ ഗോവിന്ദുമാണ് അര്‍ഹരായത്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാറും, പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. അജിത് രവിയും ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു. ദീര്‍ഘദര്‍ശിത്വം, ഇച്ഛാശക്തി, സര്‍ഗ്ഗാത്മകത എന്നിവയിലൂടെ മികവ് തെളിയിച്ചവരാണ് ഇരുവരുമെന്ന് വി.വി. നന്ദകുമാര്‍ പറഞ്ഞു. പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വ്യവസായ സംരംഭകരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.
















