പൂവച്ചൽ: പൂവച്ചൽ മുതൽ ബീമാപള്ളി വരെ നേരിട്ടുള്ള പുതിയ ബസ് സർവീസിന് തുടക്കമായി. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും ഇരുവിടങ്ങളിലുമുള്ള ജനങ്ങളുടെ ദൈനംദിന ഗതാഗതം സുഗമമാക്കുന്നതിനുമായാണ് സർവീസ് ആരംഭിച്ചത്.
പുതിയ സർവീസ് ജി. സ്റ്റീഫൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ അധ്യക്ഷത വഹിച്ചു. എ. ടി. ഒ. അംബാലിക, പഞ്ചായത്തംഗം സെയ്‌ദ് സബർമതി, കൺട്രോളിങ് ഇൻസ്‌പെക്ടർ ബിനു, ഗോവിന്ദ് കളമച്ചൽ, കെ. ശ്രീകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പുതിയ സർവീസ് ആരംഭിച്ചതോടെ പ്രദേശവാസികളുടെ നീണ്ടകാല ആവശ്യം നിറവേറ്റപ്പെട്ടതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
















