തിരുവനന്തപുരം: ഹരിയാനയിലെ ‘സര്‍ക്കാര്‍ ചോരി’ ആരോപണത്തിനിടെ തന്റെ വീഡിയോ പ്രദര്‍ശിപ്പിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ.
രാഹുല്‍ ഗാന്ധിയോട് സഹതാപം മാത്രമേയുള്ളൂവെന്ന് പറഞ്ഞ ഗോപാലകൃഷ്ണന്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല.
ഹരിയാനയില്‍ 25 ലക്ഷത്തോളം വോട്ടുകളാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ആരോപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലെ ഒരു ഭാഗം രാഹുല്‍ പ്രദര്‍ശിപ്പിച്ചത്.
















