എല്ലാ വീട്ടമ്മമാരുടെയും ഒരു പ്രധാന പ്രശ്നമാണ് രാവിലെ എഴുന്നേറ്റ് എന്തുണ്ടാകും? എത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയാലും അത്രയും നല്ലത്. വീട്ടമ്മമാർക്ക് മാത്രമല്ല ബാച്ചിലേർസിനും, രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകേണ്ട വർക്കും വളരെ എളുപ്പത്തിൽ കുറച്ച് സാധനങ്ങൾ വച്ച് പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റ്, സെക്കന്റുകൾക്കുള്ളിൽ തയ്യാറാകുന്ന ദക്ഷിണേന്ത്യയുടെ ഏറ്റവും എളുപ്പവും ആരോഗ്യകരവും ആയ പ്രാതൽ എന്നാണ് ഇത് അറിയപ്പെടുന്നത്. റവ ഇഡലി, റവയും ഒന്ന് കേൾക്കുമ്പോൾ മുഖം ചുളിക്കേണ്ടതില്ല പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്നതും ആരോഗ്യത്തിന് ഉത്തമമായ ഒരു വിഭവമാണിത്.
എന്തുകൊണ്ടാണ് റവ ഇഡ്ലി സ്പെഷ്യൽ?
1. മിനിറ്റുകൾക്കുള്ളിൽ തയ്യാറാകും
അരിപ്പിക്കൽ, നനയ്ക്കൽ, പുളിപ്പിക്കൽ ഒന്നും ആവശ്യമില്ല.
10–12 മിനിറ്റിൽ ഇഡലി റെഡി ആക്കിയെടുക്കാം!
2ദഹനത്തിന് ഏറ്റവും ഉത്തമമായ ഒരു വിഭവം കൂടിയാണിത്
3. നാരുകൾ, വിറ്റാമിനുകൾ, എനർജി
റവയിൽ അയേൺ, വിറ്റാമിൻസ്, ഗുഡ് കാർബ്സ് എന്നിവയുള്ളതിനാൽ ദിവസം തുടങ്ങാൻ വേണ്ട എനർജിയും ഇതിൽ നിന്ന് ലഭിക്കും.
4. ആരോഗ്യകരം.
റവ ഇഡ്ലി ഉണ്ടാക്കുന്ന വിധം
ചേരുവകൾ:
റവ – 1 കപ്പ്
തൈര് – ½ കപ്പ്
വെള്ളം ആവശ്യത്തിന്
എനോ/ബേക്കിംഗ് സോഡ – ½ tsp
കടുക്, ഉഴുന്ന്, കറിവേപ്പില
ഇഞ്ചി, പച്ചമുളക് (ഓപ്ഷണൽ)
കാരറ്റ്
ഉപ്പ്
തയ്യാറാക്കുന്ന വിധം:
1. പാനിൽ കുറച്ച് എണ്ണ ചേർത്ത് കടുക്,ഉഴുന്ന്,കറിവേപ്പില താളിക്കുക.
2. റവ ചേർത്ത് 2,3 മിനിറ്റ് തീയിൽ റോസ്റ്റ് ചെയ്യുക.
3. തൈരും വെള്ളവും ചേർത്ത് ഇഡലി ബാറ്റർ പോലെ കലക്കി എടുക്കുക
4. ഉപ്പ് ചേർക്കുക.
5. സ്റ്റീമർ തയ്യാറാക്കി, ബാറ്റർ പാത്രത്തിൽ ലേക്കു ഒഴിക്കുക.
6. 10–12 മിനിറ്റ് ടീം ചെയ്യുക.
റവ ഇഡ്ലി റെഡി. ഇത് നല്ല തേങ്ങ ചട്നിക്കൊപ്പം കിടിലം ടേസ്റ്റ് ആണ്.
















