തൃശ്ശൂർ: കുവൈറ്റിലേക്ക് ജോബ് വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിലായി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചാലക്കുടി കോടശ്ശേരി നായരങ്ങാടി സ്വദേശിയായ തെക്കിനിയത്ത് വീട് ബിബിൻ എന്നയാളെ അറസ്റ്റ് ചെയ്തത്. ആളൂർ താഴേക്കാട് പറമ്പി റോഡിലെ ഷബിനും സുഹൃത്തുക്കളായ നിഖിൽ, അക്ഷയ്, പ്രസീദ് എന്നിവരുമാണ് തട്ടിപ്പിനിരയായത്.
കുവൈറ്റിലേക്കുള്ള ജോലി വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ഷബിൻ്റെയും കൂട്ടുകാരുടെയും കൈയിൽ നിന്ന് പല ഗഡുക്കളായി 7,90,000 രൂപ തൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈപ്പറ്റി.
എന്നാൽ, വിസ നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തില്ല. ഇതേത്തുടർന്ന് ഷബിൻ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
















