സ്കൂൾ വിദ്യാർഥിയെ ക്ലാസ്സിൽ നിന്ന് വിളിച്ചിറക്കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 25 വര്‍ഷത്തിനു ശേഷം പോലീസ് പിടികൂടി. മതം മാറി ചെന്നൈയിൽ താമസിച്ചു വരുകയായിരുന്നു പ്രതി. നിറമണ്‍കര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തു എന്ന ഇയാൾ മതം മാറ്റി സാം എന്ന പേരിൽ ആയിരുന്നു ചെന്നൈയിൽ ഒളിവിൽ താമസിച്ചിരുന്നത്. മുത്തു പെൺകുട്ടിയുടെ ട്യൂഷൻ മാസ്റ്റർ ആയിരുന്നു. പ്രതി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്നു വിളിച്ചിറക്കി വീട്ടിലെത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്.
2001ല്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാർഥിയായിരുന്ന പെൺകുട്ടിയെ ക്ലാസുള്ള ദിവസം മുത്തു സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുന്നത്. വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ട്യൂഷന്‍ സാറിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇയാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും പിന്നീട് ഒളിവില്‍ പോകുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഒടുവിലാണ് ചെന്നൈയില്‍ എത്തിയത്. അവിടെ വച്ച് മതംമാറി സാം എന്ന പേരില്‍ പാസ്റ്ററായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ രണ്ടു തവണ വിവാഹം കഴിച്ചു. പിടിയിലാകാതിരിക്കാന്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ബാങ്ക് അക്കൗണ്ട് തുറക്കുകയോ ചെയ്തിരുന്നില്ല. പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍നിന്നാണ് ബന്ധുക്കളെ വിളിച്ചിരുന്നത്. ബന്ധുക്കളെ നിരീക്ഷിച്ചിരുന്ന പൊലീസ് കോള്‍ വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പൊലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. പ്രതിയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള 150ല്‍പരം മൊബൈല്‍ നമ്പറുകളുടെ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു. മുപ്പതോളം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നു. വഞ്ചിയൂര്‍ എസ്എച്ചഒ എച്ച്.എസ്.ഷാനിഫ്, എസ്‌ഐ അലക്‌സ്, സിപിഒമാരായ ഉല്ലാസ്, വിശാഖ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ചെന്നൈയിലെ അയണവാരത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















