സിപിഐ എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കർഷകസംഘം നേതാവുമായിരുന്ന കെ എം ജോസഫ് അന്തരിച്ചു.
അദ്ദേഹത്തിന് 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ സിപിഐ എമ്മിനെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച നേതാവാണ്.
















