തിരുവനന്തപുരത്ത്: കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര – കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു.
അപകടം വഴയിലയിലെ പെട്രോൾ പമ്പിന് സമീപം ഇന്നലെ വൈകുന്നേരമാണ് ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാടിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസിനോടൊപ്പം യാത്ര ചെയ്ത രാജേഷ് ബൈക്കിൽ ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. കല്ലിൽ തെന്നിമാറിയ രാജേഷ് ബസിന്റെ പിറകിലെ ടയറിനടിയിൽ വീഴുകയായിരുന്നു.
ആഘാതം മൂലം രാജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















