തിരുവനന്തപുരത്തു കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിക്കു നേരെ സഹയാത്രികന്‍ ലൈംഗിക അതിക്രമം നടത്തി. ലൈംഗിക അതിക്രമം നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വെള്ളറട ഡിപ്പോയിലെ ബസില്‍ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം.
കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്യുകയായിരുന്നു പെൺകുട്ടി. രണ്ടുപേരിരിക്കുന്ന സീറ്റിൽ ആണ് പെൺകുട്ടി ഇരുന്നത്. അവിടേക്ക് ഈ യാത്രക്കാരൻ കയറുകയും കൂടെ ഇരിക്കുകയും ചെയ്തു. അതിനു ശേഷം ബാഗ് വെച്ച് മറച്ച് പെൺകുട്ടിയുടെ ശരീരത്തിൽ പിടിക്കുകയായിരുന്നു. പെൺകുട്ടി പെട്ടന്ന് വീഡിയോ പകർത്തി കൈ തട്ടി മാറ്റുകയും ബഹളം വെക്കുകയും ആക്രമിയെ അടിക്കുകയും ചെയ്തു. ഇങ്ങനെയാണോ ബസില്‍ പെരുമാറുന്നതെന്നു പെണ്‍കുട്ടി ചോദിച്ചു.
കോണ്ടുക്ടറോട് പെൺകുട്ടി തന്നെ ഇയാൾ മോശം ആയി സ്പർശിച്ചെന്നും ബസ്സിൽ നിന്ന് ഇറക്കിവിടണം എന്നും ആവശ്യപ്പെട്ടു. പെൺകുട്ടി ഇത്രെയും ബഹളം വെച്ചിട്ടും കൂടെ ഉണ്ടായിരുന്ന ഒരു സഹയാത്രക്കാരും പ്രതികരിക്കാൻ തയാറായില്ലെന്നത് നമ്മക് വിഡിയോയിൽ കാണാൻ സാധിക്കും. തുടര്‍ന്ന് കണ്ടക്ടര്‍ എത്തി ബസ് നിര്‍ത്തി പെണ്‍കുട്ടിയെ ഉപദ്രവിച്ച ആളെ ഇറക്കിവിട്ടു. പെണ്‍കുട്ടിക്കു പരാതി ഇല്ലാത്തതിനാലാണ് പൊലീസില്‍ വിവരം അറിയിക്കാതിരുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കാട്ടാക്കട പൊലീസില്‍ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ല.
വീഡിയോ കടപ്പാട് ഭാരത് വിഷൻ:
















