കൊച്ചി: ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സിന്‍റെ യൂലിപ് പദ്ധതിയായ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 ഇന്‍ഡെക്സ് ഫണ്ട് അവതരിപ്പിച്ചു. അടിസ്ഥാനപരമായി ശക്തമായതും നിലവില്‍ അവയുടെ സാധ്യതകളേക്കാള്‍ കുറഞ്ഞ മൂല്യത്തില്‍ ലഭ്യമായതുമായ ഓഹരികളില്‍ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ വികസന മുന്നേറ്റത്തില്‍ പങ്കാളികളാകാന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതാണ് ഈ ഫണ്ട്.
ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 സൂചികയെ പ്രതിഫലിപ്പിക്കുന്നതായിരിക്കും പുതിയ ഫണ്ട്. പാസീവ് രീതിയില്‍ കൈകാര്യം ചെയ്യുന്ന ഈ പദ്ധതി യുലിപ് ഉപഭോക്താക്കള്‍ക്ക് ഇന്ത്യയുടെ വികസന മുന്നേറ്റത്തില്‍ പങ്കാളികളാകാനുള്ള ലളിതവും സുതാര്യവുമായ മാര്‍ഗമാണു തുറന്നു കൊടുക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ മനീഷ് കുമാര്‍ പറഞ്ഞു. റിട്ടയര്‍മെന്‍റ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ പദ്ധതി.
















