കോഴിക്കോട് പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ അപകടകരമാംവിധം കാറോടിച്ച് അഭ്യാസ പ്രകടനം നടത്തി പതിനാറുകാരൻ. വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. കൂത്താളി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഉപജില്ലാ സ്കൂൾ കലോത്സവം ആയതിനാൽ ഇന്നലെ സ്കോൾ അവധിയായിരുന്നു ഈ സമയത്താണ് പതിനാറുകാരന്റെ അഭ്യാസപ്രകടനം ഗ്രൗണ്ടിൽ നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാർ ഓടിച്ചയാളെ തിരിച്ചറിഞ്ഞത്.
കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്. ഫുട്ബോള്‍ടീം അംഗങ്ങളായ വിദ്യാർഥികൾ രാവിലെ പത്തരയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടയിലാണ് കാറെത്തിയത്. വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പലരും ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്. സംഭവത്തിൽ എംവിഡിയും പൊലീസും കർശനമായ നടപടി സ്വീകരിച്ചു. പതിനാറുകാരന് ലൈസൻസ് നൽകുന്നത് 25 വയസ്സ് വരെ തടഞ്ഞു. മാതാപിതാക്കൾക്കെതിരെ കേസ് ടുക്കാനുള്ള ശുപാർശയും എം വി ഡി പൊലീസിന് നൽകി. കാറിന്റെ ആർ സി സസ്‌പെൻഡ് ചെയ്യുമെന്നു എം വി ഡി വ്യക്തമാക്കി.
STORY HIGHLIGHT : 16-year-old boy practices driving in a car on school grounds in Perambra; MVD says no license will be issued till 25 years of age
















