ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം പ്രതിയാണ് കെ എസ് ബൈജു. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ കൊടുക്കുന്ന സമയത്ത് തിരുവാഭരണം കമ്മീഷ്‌ണർ ആയ കെ എസ് ബൈജു അവിടെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം തെളിവടക്കം കണ്ടെത്തി സ്ഥിരീകരിച്ചു. തിരുവാഭരണം ഭരണിപാത്രം സംരക്ഷണ നിയമങ്ങളൊന്നും തന്നെ കഴിഞ്ഞ 15 വർഷങ്ങളായി പിൻതുടരുന്നില്ലാ എന്ന് കണ്ടെത്തി.
ക്ഷേത്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം, ഭരണിപാത്രം, പട്ടുപരി വട്ടം, മറ്റിനം എന്നിങ്ങനെയുള്ള വിലപിടിച്ച ഉരുപ്പടികളുടെ നടവരവോ, വിനിയോഗമോ, 4-ാം രജിസ്ട്രാറോ, കൃത്യമായി പരിപാലിക്കപ്പെടുന്നില്ല എന്നു കണ്ടിട്ടുള്ളതാണ്. 2019 ജൂലൈ 19ന് പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെ അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മീഷണര്‍ക്കാണ്. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂർവം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസിൽ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടൽ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്ഐടി നിഗമനം. 2019ൽ കെ എസ് ബൈജു ജോലിയിൽ നിന്ന് വിരമിച്ചിരുന്നു.
Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested
















