ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാർ ഒപ്പിടൽ നീണ്ടുപോകുന്നതിനിടെ, അടുത്ത വർഷം താൻ ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായത്. പ്രധാനമന്ത്രി മോദിയുമായുള്ള എൻ്റെ ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. മോദി ഒരു മഹാനായ മനുഷ്യനാണെന്നും ഒരു സുഹൃത്ത് ആണെന്നും വിശേഷിപ്പിച്ചു.
ട്രംപിന്റെ വാക്കുകൾ :
‘പ്രധാനമന്ത്രി മോദി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഏതാണ്ട് നിർത്തി. അദ്ദേഹം എന്റെ ഒരു സുഹൃത്താണ്, ഞങ്ങൾ സംസാരിക്കുന്നുണ്ട്. എനിക്ക് അവിടെ പോകണമെന്നുണ്ട്. അദ്ദേഹവും അത് ആഗ്രഹിക്കുന്നു. അത് നമുക്ക് മനസ്സിലാകും, ഞാൻ പോകാം. പ്രധാനമന്ത്രി മോദി ഒരു മികച്ച മനുഷ്യനാണ്, ഞാന്‍ പോകും’
















