സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ അധ്യക്ഷനെ തീരുമാനിക്കും. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്ന് സിപിഎമ്മും സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.
മുന്‍ എംഎല്‍എ ടി കെ ദേവകുമാര്‍, മുന്‍ എംപി എ സമ്പത്ത് എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിപ്പാട് മുന്‍ എംഎല്‍എയാണ് ദേവകുമാര്‍. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ദേവകുമാര്‍, നിലവില്‍ കയര്‍ഫെഡ് പ്രസിഡന്റാണ്. ആറ്റിങ്ങല്‍ മുന്‍ എംപിയാണ് എ സമ്പത്ത്.
















