എറണാകുളം: കൂത്താട്ടുകുളം പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ പാർട്ടി പദവികളിൽ നിന്നും രാജി വച്ചു. സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം ഉൾപ്പെടെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും രാജി വെച്ചതായി ജയ അറിയിച്ചു.
സിപിഐഎം പാലക്കുഴ ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടി മേല്‍ഘടകങ്ങള്‍ക്ക് നല്‍കിയ പരാതികള്‍ നേതൃത്വം പരിഗണിച്ചില്ലെന്നും പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി തന്നെ ബുദ്ധിമുട്ടിച്ചെന്നുമാണ് രാജിക്ക് കാരണമായി ജയ പറയുന്നത്.
















