ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ കിഴക്കുപുറത്ത് മുക്കടത്തും വയൽ റോഡിൻ്റെ നിർമ്മാണ പ്രവർത്തി വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ലതിക പി.എം. ഉൽഘാടനം ചെയ്തു.
പ്രവർത്തി ആരംഭിക്കുന്ന ചടങ്ങിൽ ദേവാനന്ദൻ പി.കെ., മുഹമ്മദ് യൂനുസ് ആനാണ്ടി, രാജൻ വി.കെ., ജി.കെ. കുഞ്ഞിക്കണ്ണൻ, കണ്ടോത്ത് രാജൻ, കിഴക്കുപുറത്ത് നാണു തെറ്റത്താംകണ്ടി ഭാസ്കരൻ, ബാബു കുന്നോത്ത് എന്നിവർ പങ്കെടുത്തു.
















