തെരുവുനായ ആക്രമണത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പൊതുയിടങ്ങളില്‍ നിന്നും നായകളെ നീക്കണം, പിടികൂടുന്ന തെരുവ് നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇടക്കാല ഉത്തരവില്‍ പറഞ്ഞു. നായകളെ പിടികൂടുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണം. ദേശീയപാതയടക്കം റോഡുകളില്‍ നിന്ന് കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സര്‍ക്കാരുകളും ദേശീയപാത അതോറിറ്റിയും നടപടി സ്വീകരിക്കണം.
മൃഗങ്ങളെ കണ്ടെത്താന്‍ പ്രത്യേക പെട്രോളിങ് സംഘത്തെ നിയോഗിക്കണം. പിടികൂടുന്ന തെരുവ് നായകളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. ശേഷം പിടികൂടിയ അതേസ്ഥലത്ത് നായകളെ തുറന്നുവിടരുതെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി.
















