ഫൈബറും വിറ്റാമിനുകളും ധാതുക്കളും പച്ചമാങ്ങയില്‍ ഉണ്ട് പച്ചമാങ്ങ കൊണ്ട് നമുക്ക് വ്യത്യസ്തമായ ഒരു ചമ്മന്തി ട്രൈ ചെയ്യാം. ഇതിനെ നാടൻ ഭാഷയിൽ പല പേരുകളിൽ അറിയപ്പെടും മാങ്ങാ പെരുക്ക്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
വേണ്ട ചേരുവകൾ
മാങ്ങ ഒന്ന്
നാളികേരം ഒരു കപ്പ്
ചുവന്ന മുളക് മൂന്നെണ്ണം
കടുക് ഒരു ടീസ്പൂൺ
തൈര് ഒരു പാത്രം
ഉപ്പ് പാകത്തിന്
കറിവേപ്പില രണ്ടു തണ്ട്
തയാറാക്കേണ്ട വിധം
മാങ്ങയും നാളികേരവും ചുവന്ന മുളകും തൈരും ഉപ്പും ചേർത്ത് അരയ്ക്കുക. അവസാനം കടുക് ചേർത്ത് ഒന്ന് ചതച്ചെടുക്കുക.അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക്, ചുവന്നമുളക്, കറിവേപ്പില എന്നിവ ഒന്ന് വറുത്തെടുക്കാം. ഇത്രയും സ്വാദിഷ്ടമായ മാങ്ങാ പെരുക്ക് ഇഡ്ഡലി, ദോശ അല്ലെങ്കിൽ ചോറിനോ നല്ലൊരു ചമ്മന്തി പോലെ ഉപയോഗിക്കാം. പച്ചമാങ്ങ ആരോഗ്യപ്രദവും സ്വാദിഷ്ടവുമാണ്.
















