വർക്കലയിൽ വെച്ച് ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ടതിനെ തുടർന്ന് ട്രെയിനിൽ കർശനപരിശോധനകളും നടപടികളുമായി പോലീസ്. ‘ഓപ്പറേഷന്‍ രക്ഷിത’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. ട്രെയിനിൽ മദ്യപിച്ചെത്തുന്നവരെ കണ്ടുപിടിച്ച നടപടി എടുക്കാനാണ് തീരുമാനം.
‘ഓപ്പറേഷന്‍ രക്ഷിത’ യുടെ ഭാഗമായി ഇന്നലെ നടത്തിയ പരിശോധനയിൽ മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേരെ തിരുവനന്തപുരത്തു നിന്ന് പിടികൂടി. ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ കേസെടുത്ത് വിടുകയായിരുന്നു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും പൊലീസ് അറിയിച്ചു
ട്രെയിനുകളിൽ സ്ത്രീകളടക്കം ഉള്ളവർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ‘ഓപ്പറേഷന്‍ രക്ഷിത’യുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇനിമുതൽ മദ്യപിച്ചെത്തുന്നവർക്ക് ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവാദം ഇല്ല. മദ്യപിച്ചവരെ തിരിച്ചറിയാനായി ആല്‍ക്കോമീറ്റര്‍ പരിശോധന 38 റെയില്‍വേ സ്റ്റേഷനുകളില്‍ ആരംഭിച്ചിട്ടുണ്ട്. മദ്യപിച്ച് യാത്രചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ ആക്ട് സെക്ഷന്‍ 145 (എ), കേരള പൊലീസ് ആക്ട് 118 എ എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കും
കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് നാലു റെയില്‍വേ ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തുന്നത്. സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും പട്രോളിങ്ങിനും, സ്ത്രീകള്‍ കൂടുതലായുള്ള കംപാര്‍ട്ട്‌മെന്റുകളില്‍ പരിശോധന ശക്തമാക്കാനും ആണ് തീരുമാനം.
















