തിരുവനന്തപുരം: കടബാധ്യതയുടെ മാനസിക സമ്മർദ്ദം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. വിതുര പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ (35) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് വീടിന് സമീപമുള്ള പഴയ കെട്ടിടത്തിൽ അമലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരന്തം നടന്നത് മകന്റെ ചോറൂൺ ദിവസത്താണ്. ചടങ്ങിനായി വീട്ടുകാർ പുറപ്പെട്ട സമയത്തായിരുന്നു അമലിന്റെ ആത്മഹത്യയെന്ന് പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. കടബാധ്യത മൂലമുള്ള മാനസിക സംഘർഷമാണ് അമലിനെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
















