തിരുവനന്തപുരം: പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയ കേരള സര്‍വകലാശാല സംസ്‌കൃതം വകുപ്പ് മേധാവിക്കെതിരെ എസ്എഫ്‌ഐ.
ഡോ. സി എന്‍ വിജയകുമാരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. സര്‍വകലാശാല നിയമങ്ങള്‍ക്ക് അനുസൃതമായി തന്നെ ഗവേഷണം പൂര്‍ത്തീകരിച്ചെങ്കിലും ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ആര്‍എസ്എസ് നോമിനിയായ ഡീന്‍ പിഎച്ച്ഡി നല്‍കാന്‍ തടസ്സം നില്‍ക്കുകയും ജാതി വിവേചനം നടത്തുകയും ചെയ്തതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവും പ്രസിഡന്റ് എം ശിവപ്രസാദും പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
















