തമിഴ് സിനിമയായ ‘അദേഴ്‌സി’ന്റെ പ്രമോഷൻ പ്രസ് മീറ്റിനിടെ ശരീരഭാരത്തെക്കുറിച്ച് നടി ഗൗരി കിഷനുനേരെ ചോദ്യമുയർത്തിയ യൂട്യൂബറിന്റെ പരാമർശത്തിൽ പ്രതികരിച്ച് ചിത്രത്തിലെ സഹനടന്‍ ആദിത്യ മാധവന്‍ രംഗത്ത്. വിഷയത്തിൽ നടൻ മൗനം പാലിച്ചത് സോഷ്യൽ മീഡിയയിലെല്ലാം ഏറെ ചർച്ചയായിരുന്നു.
Hi to all, My Silence didn’t mean i approve body shaming of anyone. I froze because it caught me off guard as it is my debut. I wish I’d stepped in sooner. She didn’t deserve that. No one does. Everyone deserves respect, regardless of who we are. I apologise once again. https://t.co/St1bTk4pbH
— Aditya Madhavan (@adityamadhav01) November 6, 2025
മൗനം പാലിച്ചത്ബോഡി ഷെയ്മിങ്ങിനെ അംഗീകരിക്കുന്നതിനാലാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ആദിത്യ എക്‌സില്‍ കുറിച്ചു. ആദ്യ സിനിയായതിനാൽ ചോദ്യം തീർത്തും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടാണ് താൻ സ്തംഭിച്ചുപോയതെന്നും നേരത്തേ ഇടപെടേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗൗരി കിഷന് പിന്തുണയറിയിച്ച് ഗായിക ചിന്മയി കുറിച്ച എക്‌സ്‌പോസ്റ്റിലാണ് ആദിത്യപ്രതികരിച്ചത്.
‘ഞാൻ നേരത്തെ ഇടപെടേണ്ടതായിരുന്നു. അവർ അത് അർഹിച്ചിരുന്നില്ല. ആരും അത്തരമൊരു പെരുമാറ്റം അർഹിക്കുന്നില്ല. ആരായാലും എല്ലാവർക്കും ബഹുമാനം ലഭിക്കണം. ഒരിക്കൽക്കൂടി ഞാൻ ക്ഷമ ചോദിക്കുന്നു’- താരം കൂട്ടിച്ചേർത്തു.
സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭാരത്തെക്കുറിച്ച് യൂട്യൂബർ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതിക രിക്കുകയായിരുന്നു.
















