മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിലുള്ള ഡൈയിംഗ് വൻ തീപിടിത്തം. കോൺ ഗ്രാമത്തിലെ സാരാവലി എംഐഡിസി പ്രദേശത്തുള്ള മംഗൾ മൂർത്തി ഡൈയിംഗ് കമ്പനിയുടെ യൂണിറ്റിലാണ് സംഭവം.
തുണി ഡൈയിംഗ് ജോലികൾ നടന്നിരുന്ന ഒരു നിലം കൂടാതെ രണ്ട് നില കെട്ടിടത്തിലാണ് കമ്പനി പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. പെട്ടെന്നുള്ള തീപിടിത്തത്തിൽ കെട്ടിടം മുഴുവനായി കത്തിനശിച്ചു.
ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് രാവിലെ 9 മണി കഴിഞ്ഞാണ് സംഭവം. ആദ്യം വലിയ പൊട്ടിത്തെറി ശബ്ദമാണ് കേട്ടത്. പിന്നാലെ തീ പടർന്നു പിടിക്കുകയായിരുന്നു. രാവിലെ ആയതിനാൽ ജീവനക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ അപകടം ഒഴിവായി. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം.
















