ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ അൽകോബാറിൽ മലയാളി യുവാവ് അരുൺ കുമാർ (48) മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കാരകോണം സ്വദേശിയാണ് മരിച്ചത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ അരുൺ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൃതദേഹം അൽകോബാർ അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്വകാര്യ കമ്പനിയിലെ അക്കൗണ്ട്സ് വിഭാഗത്തിലാണ് അരുൺ ജോലി ചെയ്തിരുന്നത്. ഭാര്യയും കുട്ടികളും അൽകോബാറിലുതന്നെയാണ് താമസിക്കുന്നത്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
















