റിയാദ്: ക്യൂ പാലിക്കാതെയും എഞ്ചിൻ ഓഫാക്കാതെയും പെട്രോൾ പമ്പിൽ എത്തുന്നവർക്ക് ഇനി ഇന്ധനം ലഭിക്കില്ല. ഗതാഗതക്രമവും സുരക്ഷയും ഉറപ്പാക്കാനായി സൗദി അറേബ്യയിൽ പുതിയ നിയമം പ്രാബല്യത്തിൽവന്നു.
ഊർജ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർപ്രകാരം, പെട്രോൾ പമ്പ്, ഗ്യാസ് സ്റ്റേഷൻ ഉടമകൾക്ക് ഈ നിയമം കർശനമായി പാലിക്കേണ്ടതുണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ക്യൂ പാലിക്കാത്തവർക്കും, വാഹനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാതെ പമ്പിൽ നിൽക്കുന്നവർക്കും ഇന്ധനം നിഷേധിക്കാമെന്നതാണ് മന്ത്രാലയത്തിന്റെ നിർദേശം.
നിയമം പാലിക്കാത്ത സ്റ്റേഷനുകൾക്കും ഡ്രൈവർമാർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി. പമ്പ് പരിസരത്ത് വാഹന ഗതാഗതം ക്രമപ്പെടുത്തുകയും അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യം. പെട്രോൾ പമ്പുകൾക്കൊപ്പം ഗ്യാസ് സ്റ്റേഷനുകളിലും ഈ നിയമം ബാധകമായിരിക്കും.
















