ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പി. പി. ഡി. പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുലൈമാൻ്റെ ബീവി ഫാത്തിമയുടെ പ്രചാരണ പോസ്റ്ററുകള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടുന്നു. സ്ഥാനാര്‍ത്ഥി പോസ്റ്ററില്‍ ഭാര്യയായ ഫാത്തിമയുടെ ചിത്രത്തിന് പകരം ഭർത്താവ് സുലൈമാന്റെ ചിത്രമാണ് ഉള്ളത്. പോസ്റ്ററിൽ സുലൈമാന്റെ ചിത്രം വലിപ്പത്തിൽ കാണാം. താഴെ മുഖമില്ലാത്ത ഫാത്തിമയുടെ ചെറിയ ചിത്രവും കാണാം. ലാമ്പ് ആണ് ചിഹ്നം.
പോസ്റ്റർ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറൽ ആയി. ‘ഇതേത് യൂണിവേഴ്സ്’, ‘ഫാത്തിമയുടെ പടം കൊള്ളാം’, ‘ഇതെങ്ങാനും വിജയിച്ചാൽ സുലൈമാൻ പഞ്ചായത്ത് ആപ്പീസിൽ പോയി ഇരിക്കും ബീവിയെ അലമാരയിൽ വച്ചു പൂട്ടും’, ‘കാണാൻ പറ്റാത്ത അവരെ എന്തിനു വിജയിപ്പിക്കണം’ തുടങ്ങി നിരവധി കമൻറ്റുകൾ ആണ് പോസ്റ്റിനു താഴെ വരുന്നത്.
















