പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തു. പിന്നാലെ രാഹുലിനൊപ്പം വേദി പങ്കിടാതെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ ഇറങ്ങിപ്പോയി. മന്ത്രി എം.ബി.രാജേഷും മറ്റ് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.’രാഹുൽ മാങ്കൂട്ടത്തിൽ എന്ന് സ്ത്രീവിരുദ്ധനൊപ്പം വേദി പങ്കിടാൻ ഞാനില്ല’ എന്നാണ് മിനി കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. മീഡിയ വൺ പുറത്തുവിട്ട വീഡിയോ കാണാം.
മിനി കൃഷ്ണകുമാറിന്റെ വാക്കുകൾ
‘രാഹുൽ മാങ്കൂട്ടത്തിൽ എന്ന സ്ത്രീവിരുദ്ധനൊപ്പം ഭാരതീയ ജനതാ പാർട്ടിയിലെ ഒരു അംഗവും വേദി പങ്കിടാൻ പാടില്ലെന്നാണ് അത് ഞാൻ അനുസരിക്കും. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തികച്ചും സ്ത്രീവിരുദ്ധനാണെന്ന് അദ്ദേഹം സ്വയം തെളിച്ച വ്യക്തിയാണ്. അദ്ദേഹത്തോടൊപ്പം വേദി പങ്കിടുവാൻ എനിക്ക് താല്പര്യമില്ല. ഞാനൊരു പാർട്ടിയുടെ നിർദ്ദേശം അനുസരിക്കുന്ന വ്യക്തിയാണ് അതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിന്റെ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോന്നത്’.
















