നടി ലക്ഷ്മി മേനോന്‍ പ്രതിയായ തട്ടിക്കൊണ്ടു പോകല്‍ കേസ് റദ്ദാക്കി ഹൈക്കോടതി. പരാതി പിന്‍വലിക്കുന്നതായി യുവാവ് ഹൈക്കോടതിയെ അറിയിച്ചു. എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി മേനോനും കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് റദ്ദ് ചെയ്തത്. നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയായിരുന്നു ലക്ഷ്മി.എറണാകുളത്തെ ബാറില്‍ പരാതിക്കാരനായ യുവാവും – ലക്ഷ്മി മേനോന്റെ സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു.
ബാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവിനെ കാറ് വട്ടമിട്ട് നിര്‍ത്തി ലക്ഷ്മി മേനോനും സംഘവും തട്ടിക്കൊണ്ടുപോയി. കാറില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും പരാതിയണ്ടായിരുന്നു. നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ മിഥുന്‍, സോനമോള്‍, അനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് നടി ലക്ഷ്മി മേനോനും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായത്. ഇതോടെ ഇവരെയും പ്രതിചേര്‍ക്കുകയായിരുന്നു.
STORY HIGHLIGHT : Kerala High Court Quashes Abduction Case Against Actress Lakshmi Menon
















