നടി സംയുക്ത വർമയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട്. ഫേസ്ബുക്കിലാണ് വ്യാജ പ്രൊഫൈൽ ഉള്ളത്. വിഷയത്തിൽ വീഡിയോ സന്ദേശത്തിലൂടെ നടി പ്രതികരിച്ചു. ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഉപയോഗിക്കുന്നത്. ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാജമാണ് എന്നും നടി പറഞ്ഞു.
‘സംയുക്ത വർമ എന്ന പേരിൽ ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്. അതല്ലാതെയുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സജീവമല്ല. സംയുക്ത വർമ എന്ന പേരിൽ ഫെയ്സ്ബുക്കിൽ തുടങ്ങിയിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അറിവോടെയോ സമ്മതത്തോടെയോ തുടങ്ങിയതല്ല.
ഒരുപാട് പേർ അത് ഞാനാണെന്ന് വിചാരിച്ച് അതിൽ സന്ദേശമയക്കുന്നുണ്ട്. ഒരുപാട് തട്ടിപ്പുകൾ നടക്കുന്ന കാലഘട്ടമാണ്. ശ്രദ്ധിച്ചിരിക്കണം’, സംയുക്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
















