ആലപ്പുഴ: പഞ്ചായത്ത് ഭരണത്തിൻ്റെ മധുര സ്മരണകൾക്കായി തേൻ വരിക്ക പ്ലാവിൻ തൈ നട്ടു ജനപ്രതിനിധികൾ പടിയിറങ്ങി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെ യാത്രയയപ്പ് ചടങ്ങിലാണ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ ഒന്നിച്ചു ചേർന്നു പ്ലാവിൻ തൈ നട്ടത്. അഞ്ചു വർഷ ഭരണത്തിൻ്റെ മധുരമൂറും ഓർമ്മകളുടെ നിത്യ പ്രതീകമായി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഇനി പ്ലാവ് വളരും.
‘ സഫലം സാഭിമാനം ‘ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ദലീമ ജോജോ എം.എൽ. ഏ . ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുടുംബശീ , തൊഴിലുറപ്പ് , ഹരിത കർമ്മ സേന സംഗമം നടന്നു. തൊഴിലുറപ്പു പദ്ധതിയിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. കില മേറ്റ് പരിശീലനവും ഉന്നതി സ്വയം പരിശീലനവും പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളെ ആദരിച്ചു. പ്രസിഡൻ്റ് അഡ്വ. വി. ആർ. രജിത അദ്ധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ദീപ സജീവ് , പി.എം. പ്രമോദ് , രാജേഷ് വിവേകാനന്ദ , അഡ്വ. ജയശ്രീ ബിജു , സി.പി.വിനോദ് കുമാർ , അനീസ് , ഉദയമ്മ ഷാജി , അനിമോൾ , ശോഭന കുമാരി , സ്മിത ദേവാനന്ദൻ , ദീപിഷ് , കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ രഞ്ജിത്ത് , സെക്രട്ടറി ജീമോൾ . ജി എന്നിവർ പങ്കെടുത്തു
















