കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ സംസ്കൃത വിഭാഗം മേധാവിയ്ക്കെതിരെ സംസ്ഥാന എസ്‌സി-എസ്ടി കമ്മിഷന് പരാതി നൽകി ഗവേഷണ വിദ്യാർഥി. ഡീൻ ഡോ.സി. എൻ. വിജയകുമാരി ജാതി അധിക്ഷേപം നടത്തിയെന്ന് ചൂട്ടികാട്ടിയാണ് വിപിൻ വിജയൻ പരാതി നൽകിയത്. പുലയന് എന്തിനാണ് ഡോക്ടർ വാല് എന്നു അധ്യാപിക ചോദിച്ചു എന്ന് പരാതിയിൽ പറയുന്നു. മറ്റ് അധ്യാപകർക്ക് മുന്നിൽ വെച്ചായിരുന്നു അധിക്ഷേപം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. നേരത്തെ . ഡോ സി എൻ വിജയകുമാരിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പുലയന്മാർ സംസ്കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു.
വിപിനെപ്പോലുള്ള നീച ജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്കൃതം വഴങ്ങില്ല തുടങ്ങിയ പരാമർശങ്ങളാണ് ഡോ. സി എൻ വിജയകുമാരിയിൽ നിന്നുണ്ടായെന്ന് വിദ്യാർഥി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.അക്കാദമിക് യോഗ്യതയില്ലാത്തതിനാൽ കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാർഥിയായ വിപിൻ വിജയന് പി എച്ച് ഡി അനുവദിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് ഡീനായ ഡോ. സി എൻ വിജയകുമാരി വൈസ് ചാൻസർക്ക് കത്ത് നൽകിയിരുന്നു. ഇത് പ്രബന്ധ ഗൈഡ് ആയ അധ്യാപികയോടുള്ള ഉദ്യോഗസ്ഥ തല പ്രശ്നങ്ങളും തന്റെ സമുദായത്തിനോടുള്ള സ്പർദ്ദയും മൂലമാണെന്നും വിപിൻ പരാതിയിൽ പറയുന്നു. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഇത്തരം നടപടികൾ ഉണ്ടാകാൻ പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
STORY HIGHLIGHT : Kerala University caste abuse; Research student files complaint with SC-ST Commission
















