ഡൽഹിയിൽ വായു ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ നവംബർ 15 മുതൽ സർക്കാർ, മുൻസിപ്പൽ കോർപറേഷൻ ജീവനക്കാരുടെ പ്രവൃത്തിസമയത്തിൽ മാറ്റം വരത്തുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രഖ്യാപനം.
ഡൽഹിയിലെ സർക്കാർ ഓഫിസുകൾ ഇനി രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെയും എംസിഡി ഓഫിസുകൾ രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെയും പ്രവർത്തിക്കുമെന്ന് ഒദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
നിലവിൽ ഡൽഹയിലെ സർക്കാർ ഓഫിസിലെ സമയക്രമം 9.30 മുതൽ വൈകുന്നേരം 6 വരെയും എംസിഡി ഓഫിസുകൾ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെയുമാണ്. പുതുക്കിയ സമയക്രമം ഫെബ്രുവരി 15 വരെ തുടരും.
രണ്ട് ഷെഡ്യൂളുകൾക്കിടയിൽ നിലവിൽ 30 മിനിറ്റ് ഇടവേള മാത്രമുള്ളതിനാൽ രാവിലെയും വൈകുന്നേരവും നഗരത്തിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും ഇത് നഗരത്തിലെ വായു മലിനീകരണം വർധിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
















