ഒരു പുരുഷനെ സ്ത്രീ കടന്നു പിടിക്കുകയോ, ആക്രമിക്കുകയോ ചെയ്തു എന്ന് കേള്‍ക്കുന്നത് അപൂര്‍വ്വമായാണ്. അസഹനീയതയുടെ പരകോടിയിലെത്തുമ്പോള്‍ പ്രതികരിക്കേണ്ടി വരുന്ന സംഭവങ്ങളാണ് അത്തരം വാര്‍ത്തകള്‍. എന്നാല്‍, സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്തുകയും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ഒരു വാര്‍ത്തപോലും കേള്‍ക്കാതെ ഒരു ദവിസം കടന്നു പോകുന്നില്ല എന്നതാണ് വസ്തുത. ഇവിടെ ഉണര്‍ന്നിരിക്കേണ്ടത്, നിതാന്ത ജാഗ്രതയോടെ വീക്ഷിക്കേണ്ടത് പോലീസ് സംവിധാനമാണ്. സ്ത്രീകള്‍ ഒറ്റയ്ക്ക് പൊതു നിരത്തിലിറങ്ങുമ്പോള്‍, രാത്രി സഞ്ചാരം നടത്തുമ്പോള്‍, വീടുകളില്‍ ഒറ്റയ്ക്ക് കഴിയുമ്പോള്‍, യാത്രകളില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം ഉണ്ടായ ട്രെയിന്‍ സംഭവം കേരളത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. സോന എന്ന ശ്രീക്കുട്ടിയുടെ നിലയില്‍ മാറ്റമില്ലാതെ തുടരുമ്പോഴും പീഡകര്‍ എവിടെയൊക്കെയോ ഒളിഞ്ഞും തെളിഞ്ഞും ഇരിപ്പുണ്ട്. മദ്യപിച്ച് ലക്കുകെട്ട ഒരാളുടെ ചവിട്ടേറ്റാണ് ശ്രീക്കുട്ടി ട്രെയിനില്‍ നിന്നും തെറിച്ചു വീണത്. ഇവിടെ ഓര്‍ക്കേണ്ടത് സൗമ്യയുടെ ദാരുണാന്തവും, അവളെ ട്രെയിനില്‍ നിന്നു തള്ളിയിട്ട് പീഡിയിപ്പ ഒറ്റക്കൈയ്യന്‍ ഗോവിന്ദ ചാമിയെയുമണ്. കേരളത്തിലോടുന്ന ട്രെയിനുകളില്‍ ക്രിമിനല്‍ ആക്ടിവിറ്റി മറ്റു സംസ്ഥാനങ്ങളെക്കാള്‍ കുറവാണെങ്കിലും സമീപ ഭാവിയില്‍ അതിന് മാറ്റം വന്നിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരുടെ ഗണ്യമായ കുടിയേറ്റം ഇതിന് കാണരവുമായിട്ടുണ്ട്.
അതുകൊണ്ട് കേരളാ പോലീസിന്റെ കണ്ണുകള്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതേസമയം, പുരുഷന്‍മാരെ കറക്കിവീഴ്ത്തുന്ന സ്ത്രികളുടെ എണ്ണവും കുറവല്ലെന്നു കാണണം. ഇത്തരക്കാരെ തിരിച്ചറിയുകയും വേണം. സാധാരണക്കാരായ സ്ത്രീകള്‍ പടിക്കാന്‍ പോകുന്നവര്‍, ജോലിക്കു പോകുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് ട്രെയിനുകളിലും ബസുകളിലും പീഡനത്തിനു വിധേയമാക്കുന്നത്. ഇഴര്‍ക്ക് പോലീസ് സുരക്ഷ ഒരുക്കുക തന്നെ വേണം. ഇത് മനസ്സിലാക്കിയാണ് ട്രെയിന്‍ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന നമ്പരില്‍ പോലീസിനെ ബന്ധപ്പെടാന്‍ വേണ്ടി സജ്ജമാക്കിയിരിക്കുന്നത്.
എന്നാല്‍, ആ നമ്പരില്‍ മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ വാട്‌സാപ്പ് മുഖേനയും പോലീസിനെ അറിയിക്കാം. ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങള്‍ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവ വാട്‌സാപ്പിലൂടെ പോലീസിനെ അറിയിക്കാം. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കൂടാതെ താഴെ കാണുന്ന നമ്പറുകളിലും പോലീസ് സേവനങ്ങള്‍ ലഭ്യമാണ്.
- 9846 200 100
- 9846 200 150
- 9846 200 180
ഈ സേവനം എല്ലാസ്ത്രീകളും ഉപയോഗിക്കണമെന്നാണ് പറയാനുള്ളത്. കാരണം, കേരളത്തിന്റെ നിരത്തുകളില്‍ ഇപ്പോള്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട് എന്നതിന്റെ സാക്ഷ്യം കൂടിയാണിത്. സുരക്ഷയൊരുക്കാന്‍, നിങ്ങളിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ പോലീസിന് കഴിയണം. എല്ലാവരും ഈ നമ്പരുകള്‍ വാട്‌സാപ്പില്‍ ഉള്‍പ്പെടുത്തുന്നത് ആത്യാവശ്യമാണ്.
CONTENT HIGH LIGHTS; Care is needed, not eyes?: If any untoward incident occurs during train journey, you can report it through WhatsApp; Here are the WhatsApp numbers of Kerala Police
















