പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരിൽ രാത്രി ഉറങ്ങാൻ കിടന്ന 23 വയസ്സുകാരനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി പെരുമണ്ണൂർ പനക്കൽ ജിസൻ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്ന ജിസൻ രാവിലെ ഉണരാതിരുന്നത് വീട്ടുകാരിൽ സംശയമുണ്ടാക്കി.
തുടർന്ന് വിളിക്കാനെത്തിയ മുത്തശ്ശിയാണ് അനക്കമില്ലാത്ത നിലയിൽ മുറിയിൽ കിടക്കുന്ന ജിസനെ കണ്ടത്. ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിച്ച് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിസൻ.
ജിസൻ്റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമികമായി കരുതുന്നത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
















