ഇടപ്പള്ളിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഹറൂൺ ഷാജി, മുനീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒപ്പം കാറിൽ യാത്ര ചെയ്തിരുന്ന മറ്റ് രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
വിദ്യാർത്ഥികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാർ അമിത വേഗതയിൽ എത്തി മെട്രോ പില്ലറിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ടയറുകൾ തെറിച്ചുപോവുകയും വാഹനം പൂർണ്ണമായും തകരുകയും ചെയ്തു.
വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
















