വാഹന പ്രേമിയായ നടൻ ദുൽഖർ സൽമാന്റെ ഗാരേജിലേക്ക് പുതിയ അതിഥി. ലാൻഡ് റോവർ ഡിഫൻഡർ ഒക്ടയാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. പെട്ര കോപ്പർ കളറാണ് താരം തിരഞ്ഞെടുത്തത്. ഈ ആഡംബര വാഹനമായ ലാൻഡ് റോവർ ഡിഫൻഡറിന്റെ ഓൺറോഡ് വില 3.50 കോടി രൂപയാണ്.
ലാന്‍ഡ് റോവറിന്റെ ഏറ്റവും ഫാന്‍ബേസുള്ള വാഹനമാണ് ഡിഫന്‍ഡര്‍ എസ്.യു.വി. 4×4 സംവിധാനം അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഓഫ് റോഡ് മോഡൽ. കൊച്ചിയിലെ മുത്തൂറ്റ് ലാൻഡ് റോവർ ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വീകരിച്ചത്. 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 635 പി.എസ്. പവറും 800 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് . നാല് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന ഈ എസ്.യു.വിയുടെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററാണ്.
ഈ വാഹനത്തിന്റെ ഓഫ് റോഡ് ശേഷി നോക്കുകയാണെങ്കിൽ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, ഏറ്റവും ഉയര്‍ന്ന വാട്ടര്‍ വേഡിങ്ങ് കപ്പാസിറ്റി, 40 ഡിഗ്രി അപ്രോച്ച് ആംഗിള്‍, 42 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍, 29 ഡിഗ്രി ബ്രേക്ക്ഓവര്‍ ആംഗിള്‍ എന്നിങ്ങനെ നല്‍കിയിട്ടുള്ളത് . ഏത് പ്രതലത്തിലും ഉപയോഗിക്കാന്‍ഡ സാധിക്കുന്ന ബേസ്‌പോക്ക് 20 ഇഞ്ച് റിമ്മും ഓള്‍ ടെറൈന്‍ ടയറുകളുമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.
സ്റ്റൈലിഷായ ഒരു ഓഫ്റോഡ് വാഹനമാണ് ഒക്ട. നവീകരിച്ച ഫ്രണ്ട്, റിയർ ബമ്പറുകൾ, വലിയ ഗ്രിൽ, വീതിയേറിയ സൈഡ് വീൽ ആർച്ചുകൾ, പുതിയ 20 ഇഞ്ച് അലോയ് വീലുകൾ, ക്വാഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവയും വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നു. വാഹനപ്രേമിയായ ദുൽഖർ തന്റെ വാഹനശേഖരത്തിലേക്കെത്തിക്കുന്ന ഏറ്റവും പുതിയ മോഡൽ കൂടിയാണ് ലാൻഡ് റോവർ ഡിഫൻഡർ ഒക്ട.
















