സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി നിൽക്കുകയാണ് ബിഗ്ബോസ് ഷോ. ഓരോ ദിവസവും അവിടെ നടക്കുന്ന ഗെയിമുകളെ കുറിച്ചുള്ള ചർച്ചകളൊക്കെ സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്. എന്നാൽ, മലയാളത്തിൽ മാത്രമല്ല, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും സംപ്രേഷണം ബിഗ് ബോസിന്റെ സംപ്രേഷണം നടക്കുന്നുണ്ട്. സോഷ്യൽമീഡിയയിൽ ഇപ്പോൾ തരംഗമായി നിൽക്കുകയാണ് ബിഗ്ബോസ് ഷോ.
ഓരോ ദിവസവും അവിടെ നടക്കുന്ന ഗെയിമുകളെ കുറിച്ചുള്ള ചർച്ചകളൊക്കെ സമൂഹമാധ്യമങ്ങളിൽ നിറയാറുണ്ട്. എന്നാൽ, മലയാളത്തിൽ മാത്രമല്ല, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും സംപ്രേഷണം ബിഗ് ബോസിന്റെ സംപ്രേഷണം നടക്കുന്നുണ്ട്.
മത്സരങ്ങൾ, വഴക്കുകൾ, വൈകാരിക നിമിഷങ്ങൾ, വാദപ്രതിവാദങ്ങൾ എന്നിവയ്ക്ക് ശേഷം ഓരോ ആഴ്ചയും പ്രേക്ഷക വോട്ടിലൂടെ ഒരാൾ പുറത്താകും. ഒടുവിൽ വീട്ടിൽ ശേഷിക്കുന്ന മത്സരാർത്ഥികളിൽ ഒരാളെ വിജയിയായി പ്രഖ്യാപിക്കും.
ഇപ്പോഴിതാ, പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് ബിഗ് ബോസ് മലയാളം ഏഴാം സീസൺ നാളെ ഗ്രാൻഡ് ഫിനാലെയിലൂടെ വിജയിയെ പ്രഖ്യാപിക്കും. വിജയിക്ക് 50 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക.
എന്നാൽ, ഈ സമ്മാനത്തുകയുടെ പത്തിരട്ടി പണം ബിഗ് ബോസിലൂടെ നേടുന്ന ഒരാളുണ്ട്. ഷോ അവതാരകനായ മോഹൻലാൽ. കോടികളാണ് മോഹൻലാലിൻ്റെ പ്രതിഫലം.
ആദ്യ സീസണിൽ 12 കോടി രൂപയാണ് മോഹൻലാൽ പ്രതിഫലമായി കൈപ്പറ്റിയിരുന്നത്. ഒരു സീസൺ മുഴുവൻ അവതാരകനാവുന്നതിൻ്റെ പ്രതിഫലമാണിത്. അതായത്, 14 ആഴ്ചകളിലായി മോഹൻലാലിന് ലഭിച്ചിരുന്നത് 12 കോടി രൂപയാണ്. ഒരാഴ്ച രണ്ട് എപ്പിസോഡുകൾ. ആകെ 28 എപ്പിസോഡുകൾ. ഒരു എപ്പിസോഡിന് ഏകദേശം 43 ലക്ഷം രൂപ.
രണ്ടാം സീസൺ മുതൽ മോഹൻലാൽ പ്രതിഫലം വർധിപ്പിച്ചു. ആറ് കോടി രൂപ വർധിപ്പിച്ച് 18 കോടി രൂപയായിരുന്നു രണ്ട് മുതൽ ആറ് വരെയുള്ള സീസണുകളിൽ മോഹൻലാലിൻ്റെ പ്രതിഫലം. അതായത്, ഒരു എപ്പിസോഡിന് 64 ലക്ഷത്തിലധികം രൂപ വീതം.
ഏഴാം സീസണിൽ മോഹൻലാൽ വീണ്ടും പ്രതിഫലം വർധിപ്പിച്ചു. സീസൺ അവതാരകനാവുന്നതിന് മോഹൻലാൽ ഈടാക്കിയത് 24 കോടി രൂപയാണ്. ഒരു എപ്പിസോഡിന് ഏകദേശം 86 ലക്ഷം രൂപ വീതം.
ഫൈനൽ ഫൈവിൽ അനുമോൾ, ഷാനവാസ്, അനീഷ്, നെവിൻ, അക്ബർ എന്നിവരാണ് അവശേഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആദിലയ്ക്ക് പിന്നാലെ നൂറയും ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായെന്നാണ് സൂചന. മിഡ്‌വീക്ക് എവിക്ഷനിൽ ഇന്നലെ ആദില പുറത്തായിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ടെലിവിഷൻ ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. 2006ൽ ഹിന്ദിയിൽ ആരംഭിച്ച ഫ്രാഞ്ചൈസി ഇന്ന് കന്നഡ, തമിഴ്, തെലുങ്ക്, മറാഠി, മലയാളം എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വ്യാപിച്ചിരിക്കുന്നു.
ഓരോ ഭാഷകളിലും അതാതു ഇൻഡസ്ട്രിയിലെ സൂപ്പർതാര പരിവേഷമുള്ള താരങ്ങളാണ് അവതാരകരായി എത്തുന്നത്. ഹിന്ദിയിൽ സൽമാൻ ഖാനും തമിഴിൽ വിജയ് സേതുപതിയും കന്നഡയിൽ കിച്ച സുദീപും തെലുങ്കിൽ നാഗാർജുനയും മലയാളത്തിൽ മോഹൻലാലുമാണ് അവതാരകരായി എത്തുന്നത്. 2018ലാണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്.
















