തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ഷൂട്ട് ചെയ്ത ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തിരുന്നു.ജസ്ന റീൽസ് ചിത്രീകരിച്ചത് പടിഞ്ഞാറേ നടയിലാണ്. മുൻപും ഇവർ ക്ഷേത്ര പരിസരത്ത് റീൽസ് എടുത്തിരുന്നു. തുടർന്നാണ് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജസ്ന സലീം.
View this post on Instagram
‘ഞാൻ നടപ്പന്തലിൽ നിന്ന് വിഡിയോ എടുത്തിട്ടില്ല, അവിടെയുള്ള ഒരു ഷോപ്പിൻ്റെ വിഡിയോ ഞാൻ എടുത്തിട്ടുണ്ട് , ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല, ഞാൻ മനസാവാച അറിയാത്ത കാര്യത്തിനാണ് കേസ്, നേരത്തെ കേസ് വന്ന കേക്ക് വിവാദത്തിൽ ഞാൻ മുറിച്ചത് മുട്ട ഉപയോഗിക്കാത്ത കേക്കാണെന്നും ജസ്ന പറഞ്ഞു.
ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് അന്ന് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയിൽ കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പ്രാഥമികാന്വേഷണ റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത് കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് നേരത്തെ കേസെടുത്തത്.
















