ദളപതി വിജയ് നായകനായ പുതിയ ചിത്രം ജനനായകനിലെ ആദ്യഗാനം പുറത്തുവിട്ടു. ‘ദളപതി കച്ചേരി’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
പൂജാ ഹെഗ്‌ഡെയും മലയാളികളുടെ പ്രിയതാരം മമിതയുമാണ് വിജയ്‌ക്കൊപ്പം ചുവടുവെയ്ക്കുന്നത്. അറിവ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വിജയ്‌യും അറിവും ചേര്‍ന്നാണ്.
എച്ച്. വിനോദ് ആണ് ‘ജനനായകന്‍’ സംവിധാനം ചെയ്യുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. ബോബി ഡിയോള്‍, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് ചിത്രത്തിലെ പ്രധാന റോളുകളിലെത്തുക. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.
ജനനായകന്റെ ഛായാഗ്രഹണം: സത്യന്‍ സൂര്യന്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: വി. സെല്‍വകുമാര്‍, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖര്‍, സുധന്‍, ലിറിക്സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിങ്, പബ്ലിസിറ്റി ഡിസൈനര്‍: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വീര ശങ്കര്‍, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.
















