ദക്ഷിണ റെയിൽവേയുടെ എക്സ് അക്കൗണ്ടിൽ ആർഎസ്എസ് ഗണഗീതം വീണ്ടും പ്രത്യക്ഷപ്പെട്ടു. എറണാകുളം -ബെംഗളൂരു വന്ദേഭാരത് ഉദ്ഘാടന വേളയിൽ സരസ്വതി വിദ്യാലയ സ്കൂളിലെ കുട്ടികൾ അവരുടെ സ്കൂൾ ഗാനം പാടുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഗണഗീതത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്താണ് പുതിയ പോസ്റ്റ്. നേരത്തെ സംഭവം വിവാദമായതിനെ തുടർന്ന് പോസ്റ്റ് ചെയ്ത വീഡിയോ റെയിൽവേ പിൻവലിച്ചിരുന്നു. ഗണഗീതത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.
ഭരണഘടനയെ തൊട്ടു പ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി കുട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അവഹേളിക്കുന്നെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർക്കാർ പരിപാടിയിൽ ദേശഭക്തിഗാനം പാടരുതെന്ന നിലപാട് ഭൂഷണമല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന് ലഭിച്ച മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് മലയാളികൾ ഏറെക്കാലമായി കാത്തിരുന്നതാണ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർക്ക് പുറമേ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ടവർക്കായിരുന്നു ആദ്യ യാത്ര. കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ വരെ യാത്ര ചെയ്തു.
\എട്ടുമണിക്കൂർ 40 മിനിറ്റ് കൊണ്ട് ബെംഗളൂരുവിലിൽ വന്ദേഭാരതിൽ എത്തിച്ചേരാം. 600 സീറ്റുകൾ ഉണ്ട്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ അഞ്ചേ പത്തിന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1. 50ന് കൊച്ചിയിലെത്തും. തിരിച്ച് എറണാകുളം സൗത്തിൽ നിന്ന് രണ്ട് 2. 20 നു പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരുവിലും. ചെയർ കാറിന് 1400 രൂപയ്ക്കുള്ളിലും എക്സിക്യൂട്ടീവിന് 2400 വരെയും ടിക്കറ്റ് നിരക്ക് വരാം.ചൊവ്വാഴ്ച മുതൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്തു തുടങ്ങാം. റിസർവേഷൻ ഉടൻ ആരംഭിക്കും.
STORY HIGHLIGHT : Southern Railway reposts withdrawn GangaGita video
















