മെത്താഫിറ്റമിന്‍ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി തലയാട് സ്വദേശി റഫ്‌സിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ യുവാവ് മയക്കുമരുന്ന് വിഴുങ്ങുകയായിരുന്നു.
0.20 ഗ്രാം മെത്ത ഫിറ്റമിന്‍ ആണ് റഫ്‌സിന്‍ വിഴുങ്ങിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ 0.544 ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെടുത്തു. യുവാവിന്റെ വയര്‍ ശുദ്ധീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ പുരോഗമിക്കുകയാണ്.
STORY HIGHLIGHT: man swallows methamphetamine during excise inspection
















