നിരോധിച്ച 500, 1000 രൂപ നോട്ടുകൾ മാറ്റിനൽകുന്ന സംഘത്തിലെ നാലുപേർ കൂടി പിടിയിൽ. ഷാരിഖ് (36), ഫക്രുദ്ദീൻ (28), അഭിനവ് (27), നസിറുദ്ദീൻ (22) എന്നിവരാണ് യുപി പൊലീസിന്റെ പിടിയിലായത്. 3.85 കോടിയുടെ പഴയ കറൻസികൾ ഇവരിൽ നിന്നു പിടിച്ചെടുത്തു.
സംഘത്തിൽപെട്ട നാലുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മറ്റുള്ള 4 പേരെ ഒക്ടോബർ 30നാണ് അറസ്റ്റു ചെയ്തത്. പഴയ നോട്ടുകൾ വാങ്ങി പുതിയത് നൽകുന്ന വൻ സംഘം പ്രവർത്തിക്കുന്നതായി പിടിയിലായവർ പൊലീസിനോട് വെളിപ്പെടുത്തി.
അറസ്റ്റിലായവർ 25 ശതമാനം കമ്മിഷനിൽ പഴയ നോട്ടുകൾ ഈ റാക്കറ്റിനു കൈമാറുന്നവരാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
















