ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കുഞ്ഞിക്കണ്ടി സ്രാമ്പി റോഡിനും ചക്കോത്തി–ചാലിൽപൊയിൽ റോഡിനും നവീകരണപ്രവൃത്തികൾക്ക് തുടക്കമായി. ഉദ്ഘാടനകർമ്മം വാർഡ് മെമ്പർ ഷൈബ മല്ലിവീട്ടിൽ നിർവഹിച്ചു.
കുഞ്ഞിക്കണ്ടി അന്ത്രു ഹാജിയുടെ സ്വാഗതപ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ദിനേഷ് സി.കെ. അദ്ധ്യക്ഷത വഹിച്ചു.
പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തതിനെത്തുടർന്ന് ഹാരിസ് മുറിച്ചാണ്ടി, എം. മഹമൂദ് ഹാജി, ആയഞ്ചേരി നാരായണൻ, വി.കെ. ഹമീദ് മാസ്റ്റർ, നൗഷാദ് ചന്തംകണ്ടി, സി.പി. ഹമീദ് മാസ്റ്റർ, ജലീൽ ടി.എം., കുഞ്ഞബ്ദുള്ള തയ്യിൽ മീത്തൽ എന്നിവർ പ്രസംഗിച്ചു.
പരിപാടിക്ക് മുഹമ്മദ് യാസിൻ സി.സി. നന്ദിപറഞ്ഞു.
















