ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ മടത്തിക്കുന്നുമ്മൽ–കേളോത്ത് താഴ റോഡിൻ്റെ വികസനപ്രവർത്തനങ്ങൾ ഔപചാരികമായി ആരംഭിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് നിർവഹിച്ചു.
ടി.കെ. മൊയ്‌തു മാസ്റ്റർ അധ്യക്ഷനായിരുന്നു. വാർഡ് വികസന സമിതി കൺവീനർ മൊയ്‌തു മാസ്റ്റർ, സുപ്രസാദ് മാസ്റ്റർ, രാധാകൃഷ്ണൻ പി.പി., എൻ.കെ. അശോകൻ, രൂപ കേളോത്ത്, എ. ടി. ഹമീദ്, ബിജേഷ്, എം.കെ. ഹമീദ്, ബാലൻ, ജാനകി, സാജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പഞ്ചായത്ത് വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ റോഡ് പ്രവൃത്തി പൂർത്തിയായാൽ പ്രദേശവാസികൾക്ക് വർഷങ്ങളായ ഗതാഗതപ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് വാർഡ് പ്രതിനിധികൾ അറിയിച്ചു.
















