ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കുറ്റ്യാടിപ്പൊയിൽ വടക്കയിൽ–നങ്ങ്യാറത്ത് റോഡിൻ്റെ നവീകരണപ്രവർത്തികൾക്ക് തുടക്കമായി. ഉദ്ഘാടനം വാർഡ് മെമ്പർ സി.എം. നജുമുനിസ നിർവഹിച്ചു.
കുറ്റ്യാടിപ്പൊയിൽ അയൽക്കൂട്ടം കൺവീനർ ജാഫർ വടക്കയിൽ അധ്യക്ഷത വഹിച്ചു. ആയിഷ, ആരിഫ, റിഫാ മറിയം, സീനത്ത് നങ്ങ്യാറത്ത്, സുബൈദ, നൗഫൻ എന്നിവരോടൊപ്പം കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.
വർഷങ്ങളായി പ്രദേശവാസികൾ ഉറ്റുനോക്കുന്ന ഈ റോഡ് നിർമ്മാണം പൂർത്തിയായാൽ ഗതാഗത സൗകര്യം മെച്ചപ്പെടുകയും മഴക്കാലത്തെ ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യും എന്ന് വാർഡ് പ്രതിനിധികൾ അറിയിച്ചു.
















