കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതിയില്‍ സംസ്കൃതവകുപ്പ് മേധാവി ഡോ.സി.എന്‍.വിജയകുമാരിക്കെതിരെ കേസെടുത്തു. എസ്.സി, എസ്.ടി നിയമപ്രകാരമാണ് കേസ്. ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്‍റെ പരാതിയില്‍ ശ്രീകാര്യം പൊലീസാണ് കേസെടുത്തത്.
സംസ്കൃത വിഭാഗം മേധാവി ഗവേഷണ പ്രബന്ധം തടഞ്ഞത് വ്യക്തി വിരോധം കൊണ്ടെന്നായിരുന്നു ആക്ഷേപം. ജാതി പറഞ്ഞും വ്യക്തിപരമായി അധിക്ഷേപിച്ചെന്നുമാണ് വിദ്യാര്‍ഥിയുടെ മൊഴി.
നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന്‍ പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, വിഷയത്തിൽ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ആർ.ബിന്ദു നേരത്തെ അറിയിച്ചിരുന്നു. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടി എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍.
















