ധനമന്ത്രി കെ.എൻ. ബാലഗോപാലൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ച കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
സംഭവത്തിൽ പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ മാത്യു തോമസി (45) നെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിലാണ് മാത്യു തോമസ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.
ഇന്നലെ തിരുവനന്തപുരം വാമനപുരത്ത് വെച്ചാണ് അപകടമുണ്ടായത്. മാത്യു തോമസ് ഓടിച്ച ടാറ്റാ നെക്സോൺ ഇ.വി. കാറാണ് മന്ത്രിയുടെ വാഹനത്തിൽ ഇടിച്ചത്.
മന്ത്രി കെ.എൻ. ബാലഗോപാലൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തിന് ശേഷം പിന്നാലെ വന്ന ജി. സ്റ്റീഫൻ എം.എൽ.എയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നത്.
















