മധ്യപ്രദേശിലെ സ്കൂൾ കുട്ടികളെ തറയിലിരുത്തി പത്രക്കടലാസിൽ ഉച്ചഭക്ഷണം നൽകുന്നതിന്റെ വീഡിയോ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുട്ടികളുടെ ദുരിതം കണ്ടപ്പോൾ തൻ്റെ ഹൃദയം തകർന്നുപോയെന്ന് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചു. രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളെ ഇത്രയും ദയനീയമായ അവസ്ഥയിൽ ‘പരിപാലിക്കുന്നതിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണം. കുട്ടികൾക്ക് അന്തസ്സായി ഭക്ഷണം കഴിക്കാൻ ഒരു പാത്രം പോലുമില്ല. 20 വർഷത്തിലേറെയുള്ള ബി.ജെ.പി. ഭരണത്തിൽ കുട്ടികളുടെ പാത്രങ്ങൾ പോലും കവർന്നെടുത്തുവെന്ന് രാഹുൽ ആരോപിച്ചു.
ബി.ജെ.പി.യുടെ വികസനം ഒരു മിഥ്യ മാത്രമാണ്. രാജ്യത്തിന്റെ ഭാവി ഈ നിഷ്കളങ്കരായ കുട്ടികളുടെ സ്വപ്നങ്ങളിലാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
स्कूल में बच्चों को रद्दी कागज पर परोसा खाना@BhagirathAnchor #MadhyaPradesh #School #mpnews #MidDayMeal #EducationSystem #ViralVideo #ChildWelfare #GovernmentAction pic.twitter.com/LE3p71phkL
— Asian News Bharat (@Asian_newsBH) November 8, 2025
















