കൊയിലാണ്ടി: ഡൽഹിയിൽ നടന്ന വാഹനാപകടത്തിൽ ചേമഞ്ചേരി തുവ്വക്കോട് സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. തുവ്വക്കോട് മണാട്ട് അമൻ (25) ആണ് മരണപ്പെട്ടത്.
തായ്‌ലൻഡിൽ നിന്നെത്തിയ അമൻ ഡൽഹിയിലെ താമസസ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ അമന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച അമൻ മണാട്ട് അജിത്ത് കുമാറിന്റെയും (മണി), പുഷ്പലതയുടെയും മകനാണ്. അജിത്ത് കുമാർ മുൻ റെയിൽവേ വോളിബോൾ താരവും റെയിൽവേ ജീവനക്കാരനുമാണ്, പുഷ്പലത ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്. സഹോദരി: ഓസ്റ്റീന. അമന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
















